MIND MASTERY

aware, awake, accepting
ആഗ്രഹിക്കുന്നതെന്തും നേടാം,
സ്വന്തം മനസിന്റെ അധിപനായാല്‍
 
”ആയിരം മഹായുദ്ധങ്ങള്‍ ജയിച്ചാലും നിനക്ക് നിന്റെ മനസിനെ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നീ ഒന്നും നേടിയിട്ടില്ല.” ഈ വാക്കുകള്‍ ശ്രീബുദ്ധന്റേതാണ്. എന്നാല്‍ മനസിന്റെ അധിപനാകാന്‍ കഴിഞ്ഞാലോ? ആഗ്രഹിക്കുന്നതെന്തും നിങ്ങളുടെ മുന്നില്‍ വരും. 
 
എങ്ങനെയാണ് മനസിന്റെ അധിപനാകാന്‍ സാധിക്കുന്നത്? പൂര്‍ണ്ണമായും നിങ്ങളുടെ മനസ് സ്വന്തം നിയന്ത്രണത്തിലെത്തുമ്പോള്‍ നിങ്ങള്‍ മനസിന്റെ അധിപനായി മാറി എന്നുപറയാം. ദിവസം 60000ത്തോളം ചിന്തകളാണ് നമ്മുടെ മനസിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇതിലേറെയും നമ്മെ നശിപ്പിക്കുന്ന നെഗറ്റീവ് ചിന്തകളാണ്. എത്ര കഠിനമായി പരിശ്രമിച്ചിട്ടും വിജയം നിങ്ങളെ തേടിവരുന്നില്ലെങ്കില്‍ നോക്കേണ്ടത്, നിങ്ങളുടെ ഉള്ളിലേക്കുതന്നെയാണ്. മനസിനുള്ളിലെ മാലിന്യങ്ങളും നെഗറ്റീവ് ചിന്തകളുമാണ് പരാജയത്തില്‍ നമ്മെ തളച്ചിടുന്നത്. 
 
എന്തുകൊണ്ടാണ് എന്റെ ജീവിതത്തില്‍ പരാജയങ്ങള്‍ വിട്ടൊഴിയാത്തത് എന്ന് നിങ്ങളില്‍ പലരും ചിന്തിച്ചിട്ടുണ്ടാകും. 
അതിന് കാരണം നിങ്ങളുടെ സാഹചര്യങ്ങളോ ചുറ്റുമുള്ളവരോ അല്ല. മനസില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യങ്ങളാണ്. അവ മാറ്റി മനസിനെ ശുദ്ധീകരിച്ചാല്‍ മാത്രമേ ഉപബോധമനസിന്റെ ശക്തി നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാകൂ. 
ഇതിനൊരു മാറ്റം വേണ്ടേ? 
 
നിങ്ങളുടെ മനസിലെ മാലിന്യങ്ങള്‍ മാറ്റി സ്വന്തം മനസിന്റെ അധിപനാകാന്‍ സഹായിക്കുന്ന, രണ്ട് ദിവസത്തെ പരിശീലനപരിപാടി അവതരിപ്പിക്കുന്നു,
മൈന്‍ഡ് മാസ്റ്ററി DI! മള്‍ട്ടി സെന്‍സറി ലേര്‍ണിംഗ് ടെക്‌നിക്കുകള്‍ ഉപയോഗിച്ച് നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഒരു നിങ്ങളുടെ ജീവിതം കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന ഈ കോഴ്‌സ് നിങ്ങളുടെ ജീവിതം തന്നെ മാറ്റും.
 
ഗ്ലോബല്‍ മൈന്‍ഡ് പവര്‍ ട്രെയ്‌നറും സൈക്കോളജിസ്റ്റും ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ ഡോ.പി.പി വിജയന്‍ 64 രാജ്യങ്ങളില്‍ നിന്ന് നേരിട്ടുപഠിച്ച് വികസിപ്പിച്ചെടുത്തതാണ് ഈ പരിശീലനപരിപാടി. തന്റെ അറിവുകളിലൂടെ മറ്റുള്ളവരെ വിജയത്തിലേക്ക് കൈപിടിച്ചു കയറ്റാന്‍ അദ്ദേഹം 38 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഇതില്‍ 12 എണ്ണം ബിസിനസ് വിജയത്തിന് സഹായിക്കുന്നതാണ്.  
 
ഈ അവസരം പാഴാക്കുന്നതിലൂടെ നിങ്ങള്‍ സ്വപ്‌നം കണ്ട വന്‍വിജയം നേടാനുള്ള വലിയ അവസരമാണ് നഷ്ടപ്പെടുത്തുന്നത്. 
മൈന്‍ഡ് മാസ്റ്ററി DI കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്:  
$ സ്വന്തം മനസിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള സമഗ്രപരിശീലനം
$ വ്യക്തമായ ലക്ഷ്യബോധം ഉണ്ടാക്കുന്നു
$ ആത്മപരിശോധന നടത്തി സ്വന്തം കഴിവുകള്‍ തിരിച്ചറിയാന്‍ അവസരമൊരുക്കുന്നു.
$ മനസിനെ റീപ്രോഗ്രാമിംഗ് ചെയ്യുന്നു
$ ആകര്‍ഷണനിയമത്തിന്റെ അല്‍ഭുതശക്തി തിരിച്ചറിയാന്‍ സഹായിക്കുന്നു
$ അഫര്‍മേഷനിലൂടെയും മെഡിറ്റേഷനിലൂടെയും ജീവിതത്തില്‍ ആഗ്രഹിക്കുന്നതെന്തും നിങ്ങളെ നേടാന്‍ പ്രാപ്തമാക്കുന്നു
$ ജീവിതലക്ഷ്യം കണ്ടെത്താന്‍ സഹായിക്കുന്നു.
$ ജീവിതത്തിലെ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും ഭയങ്ങളെയും ആത്മവിശ്വാസത്തോടെ നേരിടാനുള്ള പ്രത്യേകപരിശീലനം.
$ ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നു. നിങ്ങളെ കൂടുതല്‍ ചെറുപ്പമാക്കുന്നു.
$ കുടുംബജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നു.
$ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നു
$ ശരീരവും മനസും ആത്മാവും റീചാര്‍ജ് ചെയ്യാന്‍ ഒരു അവസരം
$ സമ്പത്തിനെക്കുറിച്ചുള്ള ഇപ്പോഴത്തെ മനോഭാവം പോസിറ്റീവായി നവീകരിക്കുന്നു 
$ സമ്പത്ത്  സൃഷ്ടിക്കുന്നതിനുള്ള പുതിയ രീതികള്‍ പഠിപ്പിക്കുന്നു 
$ വികാരങ്ങളെ നിയന്ത്രിക്കാന്‍ പരിശീലിപ്പിക്കുന്നു
$ കടങ്ങള്‍ ഒഴിവാക്കി സാമ്പത്തിക ഭദ്രത എങ്ങനെ കൈവരിക്കാമെന്നു പഠിപ്പിക്കുന്നു 
തുടങ്ങി നിരവധി വിഷങ്ങള്‍ കോഴ്‌സില്‍ കൈകാര്യം ചെയ്യുന്നു. 
 
കേസ് സ്റ്റഡിസിലൂടെയും കഥകളിലൂടെയും വളരെ രസകരമായി അവതരിപ്പിക്കുന്നുവെന്നതാണ് കോഴ്‌സിന്റെ മറ്റൊരു സവിശേഷത. മള്‍ട്ടി സെന്‍സറി ലേര്‍ണിംഗ് ടെക്‌നിക്കുകള്‍ ഉപയോഗിച്ച് പരിശീലനം നല്‍കുന്നതിനാല്‍ രണ്ട് മാസത്തെ കോഴ്‌സ് രണ്ട് ദിവസങ്ങള്‍ കൊണ്ട് പഠിച്ചെടുക്കാനാകും.
വെര്‍ച്വലായി നടത്തുന്ന പരിശീലനപരിപാടിയില്‍ ലോകത്തെവിടെയിരുന്നും നിങ്ങള്‍ക്ക് പങ്കെടുക്കാനാകും. 
 
 
ജീവിതത്തിലും ബിസിനസിലും പ്രൊഫഷനിലും തുടങ്ങി ഏത് മേഖലകളിലും വിജയം നേടണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും ഇതില്‍ പങ്കെടുക്കാം. 

Leave a Comment

Your email address will not be published. Required fields are marked *