NLP SALES MASTERY

artificial intelligence, brain, think
NLP സെയ്ല്‍സ് മാസ്റ്ററി:
എത്ര ശ്രമിച്ചിട്ടും സെയ്ല്‍സ് നടക്കുന്നില്ലേ?
എങ്കില്‍ ഉപഭോക്താവിന്റെ ഉപബോധമനസിലേക്ക് കയറണം 
 
ലോകത്തിലെ 90 ശതമാനം സ്റ്റാര്‍ട്ടപ്പുകളും പരാജയപ്പെടുന്നു. നിലവിലുള്ള ബിസിനസുകള്‍ പലതും അടച്ചുപൂട്ടുന്നു. ഇതിന്റെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് എങ്ങനെ വില്‍ക്കണം എന്ന് അറിയാത്തതാണ്. അതെ, സെയ്ല്‍സില്‍ വൈദഗ്ധ്യം നേടാതെ നിങ്ങള്‍ ബിസിനസിലേക്ക് ഇറങ്ങിയാല്‍ തിരിച്ചടി ഉണ്ടായേക്കാം. ഉല്‍പ്പന്നം ഉണ്ടാക്കി, വിപണിയിലിറക്കാന്‍ മാത്രം അറിഞ്ഞാല്‍ പോര അത് എങ്ങനെ വില്‍ക്കണം എന്നുകൂടി അറിയുന്ന സംരംഭകന് മാത്രമേ വിജയിക്കാനാകൂ. പകരം അത് സെയ്ല്‍സ് ടീമിന്റെ ജോലിയാണെന്ന് പറഞ്ഞ് ആര്‍ക്കും മാറിയിരിക്കാനാകില്ല. 
 
ചിലര്‍ക്ക് ആകര്‍ഷകമായി സംസാരിക്കാനറിയാം. ഉപഭോക്താക്കളില്‍ നല്ല മതിപ്പുണ്ടാക്കാനറിയാം. എന്നാല്‍ സെയ്ല്‍സ് മാത്രം കിട്ടുന്നില്ല. സെയ്ല്‍സ് ക്ലോസ് ചെയ്യാന്‍ കഴിയാത്തത് പല സംരംഭകരുടെയും സെയ്ല്‍സ് പ്രൊഫഷണലുകളുടെയും വെല്ലുവിളിയാണ്. എന്നാല്‍ ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗും ഇമോഷണല്‍ സെല്ലിംഗും ഹിപ്‌നോട്ടിക് സെല്ലിംഗും അറിയാവുന്ന ഒരാള്‍ക്ക് എന്തും വില്‍ക്കാന്‍ സാധിക്കും. സെയ്ല്‍സിലെ നിങ്ങളുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാര്‍ഗ്ഗമാണ് ഈ കോഴ്‌സ്. ആറുമാസം കൊണ്ട് ബിസിനസ് ഇരട്ടിയാകും. 
 
ലോകത്തിലെ ഏറ്റവും പുതിയ സെയ്ല്‍സ് ടെക്‌നിക്കുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ലൈഫ്‌ലൈന്‍ മൈന്‍ഡ്‌കെയര്‍ നിങ്ങള്‍ക്കായി ഒരു പരിശീലനപരിപാടി അവതരിപ്പിക്കുന്നു, എന്‍.എല്‍.പി സെയ്ല്‍സ് മാസ്റ്ററി! ഇന്ത്യയിലെ ഒരു പരിശീലനപരിപാടിയിലും ഇതുവരെ ഉള്‍ക്കൊള്ളിച്ചിട്ടില്ലാത്ത വിഷയങ്ങളാണ് ഈ കോഴ്‌സിന്റെ പ്രത്യേകത. മൂവായിരം ഇരട്ടി ബിസിനസ് നേടാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള ഇമോഷണല്‍ സെല്ലിംഗ്, ബ്രെയ്‌നിന്റെ ഭാഷയായ ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ്, ഉപഭോക്താവിന്റെ ഉപബോധമനസിലേക്ക് എത്തിക്കുന്ന ഹിപ്‌നോട്ടിക് സെയ്ല്‍സ്,  ഉപഭോക്താവിന്റെ മനസ് വായിക്കാനുള്ള മൈന്‍ഡ് റീഡിംഗ്… തുടങ്ങിയ നിരവധി പുതിയ സെയ്ല്‍സ് ടെക്‌നിക്കുകള്‍ അടങ്ങിയ കോഴ്‌സില്‍ പങ്കെടുക്കുന്നതുവഴി സെയ്ല്‍സ് വെറുത്തിരുന്നവര്‍ പോലും അതൊരു ഗെയിം പോലെ ആസ്വദിക്കാന്‍ തുടങ്ങും. 
 
ഗ്ലോബല്‍ മൈന്‍ഡ് പവര്‍ ട്രെയ്‌നറും സൈക്കോളജിസ്റ്റും ബിസിനസ് സ്ട്രാറ്റജിസ്റ്റുമായ ഡോ.പി.പി വിജയന്‍ 64 രാജ്യങ്ങളില്‍ നിന്ന് നേരിട്ടുപഠിച്ച് വികസിപ്പിച്ചെടുത്തതാണ് ഈ പരിശീലനപരിപാടി. തന്റെ അറിവുകളിലൂടെ മറ്റുള്ളവരെ വിജയത്തിലേക്ക് കൈപിടിച്ചു കയറ്റാന്‍ അദ്ദേഹം  38 പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഇതില്‍ 12 എണ്ണം ബിസിനസ് വിജയത്തിന് സഹായിക്കുന്നതാണ്.  
 
കോഴ്‌സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പ്രധാന വിഷയങ്ങള്‍
$ ഉപഭോക്താവിന്റെ ഉപബോധമനസിലേക്ക് നിങ്ങളുടെ ബ്രാന്‍ഡിനെ എത്തിക്കാനുള്ള ഹിപ്‌നോട്ടിക് സെയ്ല്‍സ് ടെക്‌നിക്ക്
$ വൈകാരികമായി അവരെ സ്വാധീനിച്ച് പലമടങ്ങ് ബിസിനസ് നേടാന്‍ സഹായിക്കുന്ന ഇമോഷണല്‍ സെല്ലിംഗ്
$ ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ് വഴി കസ്റ്റമേഴ്‌സിന്റെ മനസ് സ്വാധീനിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
$ ഉപഭോക്താവിന്റെ വ്യക്തിത്വം അറിഞ്ഞ് വില്‍ക്കാനുള്ള വഴികള്‍
$ നിങ്ങളുടെ ഉപഭോക്താവിനെ കണ്ടെത്താനുള്ള 100 വഴികള്‍
$ അവരുടെ മുന്നില്‍ എങ്ങനെ അവതരിപ്പിക്കണം?
$ ഉപഭോക്താവിന്റ എതിര്‍പ്പിനെ എങ്ങനെ നേരിടണം?
$ വേഗത്തില്‍ എങ്ങനെ ബിസിനസ് ക്ലോസ് ചെയ്യാം?
$ ഏറ്റവും പുതിയ 100 ബിസിനസ് ക്ലോസിംഗ് മെത്തേഡുകള്‍
$ ഉപഭോക്താവിന്റെ ‘നോ’ എങ്ങനെ ‘യെസ്’ ആക്കിമാറ്റാം? 
$ നിങ്ങള്‍ ലക്ഷ്യം വെക്കുന്ന ഉപഭോക്താക്കളെ കണ്ടെത്താനുള്ള 100 നൂതനമായ വഴികള്‍
$ നിങ്ങളുടെ സെയ്ല്‍സ് ഗോളുകള്‍ സ്ഥിരമായി നേടാനുള്ള വഴികള്‍
$ ടെലിമാര്‍ക്കറ്റിംഗിലൂടെ കൂടുതല്‍ സെയ്ല്‍സ് നേടാനുള്ള വഴികള്‍ 
$ റിലേഷന്‍ഷിപ്പ് സെല്ലിംഗ്
$ ഉപഭോക്താവിന്റെ പ്രശ്‌നങ്ങളെ നിങ്ങളുടെ ഉല്‍പ്പന്നം കൊണ്ട് എങ്ങനെ പരിഹരിക്കാം?
$ പുതിയ റെഫറല്‍ മെത്തേഡുകള്‍
$ സിനര്‍ജിസ്റ്റിക് സെല്ലിംഗ്
$ ഉപഭോക്താവിന്റെ വിശ്വാസ്യത നേടിയെടുക്കാനുള്ള വഴികള്‍
$ ബിസിനസിലെ കടുത്ത മല്‍സരത്തെ എങ്ങനെ നേരിടാം?
$ ഉപഭോക്താവിനെ നേരിട്ടുകാണാതെ ഓണ്‍ലൈന്‍ മാര്‍ഗങ്ങളിലൂടെ എങ്ങനെ സെയ്ല്‍സ് നേടാം? 
$ ലീഡുകള്‍ എങ്ങനെ നേടാം?
$ 7 സ്‌റ്റെപ്പ് സെയ്ല്‍സ് പ്രോസസ്
$ സ്ഥിരമായി സെയ്ല്‍സ് ഗോളുകള്‍ നേടാനുള്ള മാര്‍ഗ്ഗങ്ങള്‍
$ ആശയവിനിമയശേഷിയും പ്രസന്റേഷന്‍ സ്‌കില്ലും വര്‍ധിപ്പിക്കാം
$ ആത്മവിശ്വാസം കൂട്ടാന്‍ സഹായിക്കുന്ന പരിശീലനം
$ സെയ്ല്‍സിലുള്ളവര്‍ വരുത്തുന്ന അബദ്ധങ്ങള്‍, ഒഴിവാക്കാനുള്ള വഴികള്‍
$ ഉപഭോക്താവിനെ നിലനിര്‍ത്താനുള്ള വഴികള്‍
$ വ്യത്യസ്തമായി ഫോളോ അപ്പ് ചെയ്യുന്നതെങ്ങനെ?
$ സെല്ലിംഗില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതും
$ വില്‍പ്പനയുടെ സുവര്‍ണ്ണനിയമങ്ങള്‍
 
തുടങ്ങി നിരവധി വിഷയങ്ങള്‍ കോഴ്‌സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇത്രത്തോളം വിഷയങ്ങള്‍ ലോകത്തിലെ ഒരു ബിസിനസ് സ്‌കൂള്‍ സിലബസിലും ഉണ്ടാകില്ല. 
 
മറ്റ് പ്രത്യേകതകള്‍
$ വെര്‍ച്വലായി നടത്തുന്ന പരിശീലനപരിപാടിയില്‍ ലോകത്തെവിടെയിരുന്നും നിങ്ങള്‍ക്ക് പങ്കെടുക്കാനാകും.
$ ക്ലാസില്‍ പങ്കെടുക്കുന്നവരുമായി നെറ്റ്വര്‍ക്കിംഗ് നടത്തി ബന്ധമുണ്ടാക്കാനും അവരുടെ അനുഭവത്തിലൂടെ പഠിക്കാനും ബിസിനസ് പങ്കാളികളെ ലഭിക്കാനും അവസരം. അതുവഴി ലോകം മുഴുവന്‍ നിങ്ങളുടെ ബിസിനസ് വളര്‍ത്താനുള്ള വലിയ സാധ്യത.
$ കേസ് സ്റ്റഡിസിലൂടെയും കഥകളിലൂടെയും വളരെ രസകരമായി സെയ്ല്‍സിന്റെ സങ്കീര്‍ണ്ണമായ തിയറികള്‍ പോലും അവതരിപ്പിക്കുന്നു
$ പേയ്മെന്റ് ചെയ്ത് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് പ്രിന്റ് ചെയ്ത കോഴ്സ് കിറ്റ് അയച്ചുകൊടുക്കും. 
$ ക്ലാസ് കഴിഞ്ഞാലും 90 ദിവസത്തെ ഇ-ലേണിംഗിന് അവസരമുണ്ട്.
 
കോഴ്‌സിന്റെ ദൈര്‍ഘ്യം: 
മൂന്ന് ദിവസം നീളുന്ന വര്‍ക്ഷോപ്പ്. കൂടാതെ ക്ലാസ് കഴിഞ്ഞാലും 90 ദിവസത്തെ ഇ-ലേണിംഗിന് അവസരം
 
ആര്‍ക്ക് പങ്കെടുക്കാം?   
$ സംരംഭകര്‍
$ സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍
$ ചീഫ് എക്‌സിക്യൂട്ടിവ്‌സ്
$ സെയ്ല്‍സ് മാനേജേഴ്‌സ്
$ സെയ്ല്‍സ് പ്രൊഫഷണല്‍സ്
$ മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്‌സ് 
$ ടീം ലീഡേഴ്‌സ്
$ ഫിനാന്‍ഷ്യല്‍ അഡൈ്വസേഴ്‌സ്
തുടങ്ങി സെയ്ല്‍സ് ആവശ്യമുള്ള ആര്‍ക്കും ഇതില്‍ പങ്കെടുക്കാം. 
 
സീറ്റുകള്‍ പരിമിതമായതിനാല്‍ ഇന്ന് തന്നെ നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക.
കൂടാതെ ഈ പരിശീലനപരിപാടിക്ക് മുന്നോടിയായി നടക്കുന്ന സൗജന്യ വെബിനാറില്‍ പങ്കെടുക്കാന്‍ നേരിട്ടു വിളിക്കുക. അപ്‌ഡേറ്റ്‌സും വീഡിയോസും ലഭിക്കാന്‍ ലിങ്ക് വഴി വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചേരുക.

Leave a Comment

Your email address will not be published. Required fields are marked *